|
Payyanur Local News |
|
Affiliated To Payyanur Press Forum. Mobile: 9447482290 |
| പയ്യന്നൂര്‍ വീഥി അമ്പാടിയായി |
![]() പയ്യന്നൂര്‍: അമ്പാടിക്കണ്ണന്റെ ലീലാവിലാസങ്ങളുടെ സ്മരണയുണര്‍ത്തുന്ന ശോഭായാത്രകളും വിവിധ ചടങ്ങുകളുമായി നാടെങ്ങും ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. പയ്യന്നൂരില്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കൊക്കാനിശ്ശേരി കണ്ണങ്ങാട്ട് ഭഗവതിക്ഷേത്ര പരിസരത്തുനിന്ന് ആരംഭിച്ച ശോഭായാത്ര തായിനേരി തുളുവന്നൂര്‍ മഹാവിഷ്ണുക്ഷേത്ര പരിസരത്ത് സമാപിച്ചു. വാദ്യമേളം, നിശ്ചല ദൃശ്യങ്ങള്‍, വേഷപ്പകിട്ടാര്‍ന്ന ഉണ്ണിക്കണ്ണന്മാര്‍, ഗോപസ്ത്രീകള്‍ എന്നിവയെല്ലാം ഘോഷയാത്രക്ക് കൊഴുപ്പേകി. ഗോപൂജ, ക്വിസ്സ് മത്സരം, ഉറിയടി മത്സരം എന്നിവയും ഉണ്ടായിരുന്നു. തായിനേരി തുളുവന്നൂര്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ നിര്‍മ്മാല്യദര്‍ശനം, ഗണപതിഹോമം എന്നിവയോടെയായിരുന്നു തുടക്കം. അന്നൂര്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ കൃഷ്ണഗാഥാ പാരായണം, പ്രശേ്‌നാത്തരി, പാണപ്പുഴ പത്മനാഭ പണിക്കരുടെ പ്രഭാഷണം പാല്‍പായസ വിതരണം എന്നിവയുണ്ടായി. |
| Posted By: newsdesk On: 9/2/2010 11:20:04 AM |
|
|
| ഉണ്ണിക്കണ്ണന്റെ ശില്‌പം ഇന്ന് സമര്‍പ്പിക്കും |
| പയ്യന്നൂര്‍:ശില്പി ഉണ്ണി കാനായി നിര്‍മിച്ച ഉണ്ണിക്കണ്ണന്റെ ശില്പം ശ്രീകൃഷ്ണ ജയന്തി നാളില്‍ പൊന്നച്ചേരി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സമര്‍പ്പിക്കും. നാലടി ഉയരത്തിലുള്ള ശില്പം സില്‍വര്‍ സ്റ്റാര്‍ കോണ്‍ക്രീറ്റ് മിശ്രിതം ഉപയോഗിച്ചാണ് നിര്‍മിച്ചത്. ശില്പം പൂര്‍ത്തിയാക്കാന്‍ നാലുമാസം വേണ്ടിവന്നു. അനൂപ് പൊതാവൂര്‍, ശ്രീകുമാര്‍, പ്രജില്‍ പാണപ്പുഴ എന്നിവര്‍ ശില്പ നിര്‍മാണത്തില്‍ പങ്കാളികളായി. വിദേശ മലയാളി പി.കെ.ഗോപിയാണ് ശില്പം സ്‌പോണ്‍സര്‍ ചെയ്തത്. ശില്പത്തിലെ വെണ്ണക്കുടത്തില്‍ പൈസ നിക്ഷേപിക്കാന്‍ സാധിക്കുമെന്നതിനാല്‍ ഇത് ക്ഷേത്ര ഭണ്ഡാരമായി ഉപയോഗിക്കും. |
| Posted By: newsdesk On: 9/1/2010 11:56:15 AM |
|
|
| നഗരസഭ റോഡും ദേശീയ പാതയും തകര്‍ന്നു |
| പയ്യന്നൂര്‍: പെരുമ്പ ബൈപാസ് ജംക്ഷനില്‍ നഗരസഭ റോഡും ദേശീയ പാതയും തകര്‍ന്നു കിടക്കുന്നു. നഗരസഭ റോഡിന്റെ ചെറിയൊരു ഭാഗമാണ് ആദ്യം തകര്‍ന്നിരുന്നത്. ഇത് ദേശീയ പാതയോട് ചേര്‍ന്ന് കിടന്നതിനാല്‍ ആ കുഴി നികത്തണമെന്ന് ദേശീയ പാത അധികൃതരോട് ജനങ്ങള്‍ ആവശ്യപ്പെട്ടുവെങ്കിലും നഗരസഭ റോഡാണെന്ന് പറഞ്ഞ് അവര്‍ പിന്‍മാറുകയായിരുന്നു. ദേശീയ പാതയോട് ചേര്‍ന്ന ഭാഗമാണ് പൊട്ടിയതെന്ന കാരണത്താല്‍ നഗരസഭയും കുഴിയടച്ചില്ല. എന്നാല്‍ മഴയും ഇടതടവില്ലാതെ വാഹനങ്ങളും കുഴി വലുതാക്കി. അത് വ്യാപിക്കുകയും ചെയ്തു. ദേശീയ പാതയിലും നഗരസഭയുടെ ബൈപാസ് റോഡിലും ഇത് വന്‍ കുഴികളായി രൂപാന്തരം പ്രാപിച്ചു. ഈ കുഴികള്‍ ബൈപാസ് റോഡില്‍ നിന്നും ദേശീയപാതയിലേക്ക് കടക്കുന്ന വാഹനങ്ങള്‍ക്കും ദേശീയ പാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ക്കും ഒരുപോലെ ദുരിതമായി. പയ്യന്നൂര്‍ മേഖലയില്‍ ദേശീയ പാതയില്‍ കാര്യമായ അറ്റകുറ്റപ്പണി നടത്താനില്ലാത്തതിനാല്‍ ഇത് മാത്രം നേരെയാക്കാന്‍ കഴിയില്ലെന്ന നിലപാടിലാണത്രെ അധികൃതര്‍. നഗരസഭയുടെ റോഡുകള്‍ പലതും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതിനാല്‍ അവയൊക്കെ നേരെയാക്കുമ്പോള്‍ മാത്രമെ ബൈപാസ് റോഡിലെ കുഴികള്‍ നികത്താനാകൂ എന്ന നിലപാടിലാണ് നഗരസഭയും. ഈ കുഴികള്‍ ഡ്രൈവര്‍മാര്‍ക്കും ജനങ്ങള്‍ക്കും ദുരിതമായി മാറി. |
| Posted By: newsdesk On: 8/31/2010 4:21:35 PM |
|
|
| ഓണാവധി കഴിഞ്ഞു; ട്രെയിനുകളില്‍ തിരക്കോടു തിരക്ക് |
![]() പയ്യന്നൂര്‍: ഓണാവധി കഴിഞ്ഞ് വിദ്യാലയങ്ങളിലേക്കും ജോലിസ്ഥലത്തേക്കും തിരിച്ചുപോകുന്നവരുടെ തിരക്കുകാരണം ട്രെയിനുകള്‍ നിറഞ്ഞുകവിഞ്ഞു.തിരുവോണവും ഒന്നാം ഓണവും ശ്രീനാരായണഗുരു ജയന്തിയും സമ്മാനിച്ച അവധി രണ്ടുദിവസം കൂടി നീട്ടിയെടുത്ത് ഒരാഴ്ച അവധിക്കാലമാക്കി ആസ്വദിച്ച ഉദ്യോഗസ്ഥരുടെ നീണ്ട നിരയും തിരക്കിന് കാരണമായി. റിസര്‍വേഷന്‍ ടിക്കറ്റുകളൊക്കെ ആഴ്ചകള്‍ക്കു മുമ്പുതന്നെ ബുക്ക് ചെയ്തുപോയിരുന്നു. ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകളില്‍ ശ്വാസംമുട്ടിക്കുന്ന തരത്തിലായിരുന്നു തിരക്ക്. ദൂരെയുള്ള ജോലിസ്ഥലങ്ങളില്‍നിന്ന് കുടുംബവുമായി ഓണാവധി ചെലവിടാനെത്തിയവരാണ് ഏറെ ബുദ്ധിമുട്ടിയത്. സ്ത്രീകളും കുട്ടികളുമടക്കം തിരക്കില്‍ പലരും ട്രെയിനില്‍ കയറിപ്പറ്റാനാകാതെ വലയുകയും ചെയ്തു. |
| Posted By: newsdesk On: 8/30/2010 7:00:05 PM |
|
|
| കൂട്ടായ്മയില്‍ കൊട്ടിക്കയറി കുട്ടിസംഘം |
| പയ്യന്നൂര്‍: ചെണ്ടയും തകിലും ഇലത്താളവും തീര്‍ത്ത രൗദ്രമേളം കൊട്ടിക്കയറിയിറങ്ങി കലാശിച്ചപ്പോള്‍ ഉത്തരകേരളത്തിന്റെ വാദ്യകലാ രംഗത്ത് അതൊരു കൂട്ടായ്മയുടെ മേളക്കൊഴുപ്പായി. പയ്യന്നൂര്‍ തെരു അഷ്ടമിച്ചാല്‍ ഭഗവതി ക്ഷേത്രത്തിനു കീഴിലെ വാദ്യകലാവേദിയുടെ മേള പാരമ്പര്യം 75 പേരടങ്ങുന്ന പുതിയ തലമുറയിലേക്കു പകര്‍ന്ന്, അവര്‍ അരങ്ങേറ്റം കുറിച്ച സന്ധ്യയാണ് പയ്യന്നൂരിലെ കലാപാരമ്പര്യത്തിന് മികവു ചാര്‍ത്തിയത്. നേരത്തേ പി.കെ. ബാലന്‍ മൂത്ത ചെട്ട്യാന്‍ ഭദ്രദീപം കൊളുത്തിയതോടെയാണ് നാലു ബാച്ചുകളായി പരിശീലനം പൂര്‍ത്തിയാക്കിയ 14 വയസ്സില്‍ താഴെയുള്ള 75 കുരുന്നുകളുടെ അരങ്ങേറ്റം ആരംഭിച്ചത്. പൂരക്കളിയിലും വാദ്യത്തിലും പ്രാവീണ്യമുള്ള പി.വി. ബാബുവായിരുന്നു ഗുരുക്കള്‍. |
| Posted By: newsdesk On: 8/30/2010 6:54:35 PM |
|
|
| ഓണത്തിന് പയ്യന്നൂരില്‍ ചെലവായത് 18.8 ലക്ഷത്തിന്റെ മദ്യം |
| പയ്യന്നൂര്‍ : ഓണആഘോഷത്തോടനുബന്ധിച്ച് പയ്യന്നൂരില്‍ 18.8 ലക്ഷം രൂപയുടെ മദ്യം ചെലവായി. ജില്ലയില്‍ ഈ വിഷയത്തില്‍ പയ്യന്നൂരിനാണ് ഒന്നാം സ്ഥാനം. Beverages Corporation ന്റെയും Consumer Fed എന്നിവയുടെ കണക്കു മാത്രമാണിത്. സ്വകാര്യ ബാറുകളിലെയും മാഹി മദ്യത്തിന്റെയും കണക്കു ഇതിനു പുറമെയാണ്. |
| Posted By: newsdesk On: 8/29/2010 2:03:09 PM |
|
|
| ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വനിതാ സംവരണം |
| പയ്യന്നൂര്‍: ആസന്നമായ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ മേഖലയിലെ കരിവെള്ളൂര്‍- പെരളം, കുഞ്ഞിമംഗലം, രാമന്തളി, കടന്നപ്പള്ളി - പാണപ്പുഴ എന്നീ പഞ്ചായത്തുകളുടെ പ്രസിഡന്റ് സ്ഥാനം വനിതകള്‍ക്കായി സംവരണം ചെയ്തു. പയ്യന്നൂര്‍ നഗര സഭ ചെയര്‍മാന്‍ സ്ഥാനവും വനിതാ സംവരണമാണ്. |
| Posted By: news desk On: 8/28/2010 5:34:51 PM |
|
|
| ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍ നിര്‍ണ്ണയിച്ചു |
| പയ്യന്നൂര്‍: ജില്ലയിലെ 26 ജില്ലാപഞ്ചായത്ത് ഡിവിഷനുകളുടെ അതിര്‍ത്തി നിര്‍ണയം പൂര്‍ത്തിയായി. ജില്ലാ പഞ്ചായത്തിലെ 26 ഡിവിഷനുകളില്‍ 14 എണ്ണം ഇക്കുറി സംവരണമാകും. 13 എണ്ണം വനിതാസംവരണവും ഒന്ന് പട്ടികജാതി സംവരണവും. 20,30,186 ആണ് ആകെ വോട്ടര്‍മാര്‍. സ്ത്രീവോട്ടര്‍മാരുടെ എണ്ണം 10,58,538. പുരുഷവോട്ടര്‍മാര്‍ 9,71,648. ബ്ളോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍ 155. പയ്യന്നൂര്‍ മേഖലയിലെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ് ( ഡിവിഷന്‍, വോട്ടര്‍മാര്‍, ഉള്‍പ്പെടുന്ന ബ്ളോക്ക് പഞ്ചായത്ത് വാര്‍ഡുകളുടെ എണ്ണം, പേര് എന്നീ ക്രമത്തില്‍). കരിവെള്ളൂര്‍- 85,959- 7- പയ്യന്നൂര്‍ ബ്ളോക്ക് പഞ്ചായത്തിലെ കരിവെളളൂര്‍, പെരളം, ചൂരല്‍, പാടിയോട്ടുചാല്‍, പുളിങ്ങോം, പ്രാപ്പൊയില്‍, കാങ്കോല്‍. മാതമംഗലം-81,197- 6 പയ്യന്നൂര്‍ ബ്ളോക്ക് പഞ്ചായത്തിലെ വെള്ളോറ, പെരിന്തട്ട, മാതമംഗലം. തളിപ്പറമ്പ് ബ്ളോക്കിലെ തേര്‍ത്തല്ലി, ആലക്കോട്, ഉദയഗിരി. കടന്നപ്പള്ളി- 72,090- 5, കല്യാശേരി ബ്ളോക്ക് പഞ്ചായത്തിലെ പഴയങ്ങാടി, ഏഴോം, ചെറുതാഴം. തളിപ്പറമ്പിലെ കടന്നപ്പള്ളി, എടക്കോം. കുഞ്ഞിമംഗലം- 85,006- 6,പയ്യന്നൂര്‍ ബ്ളോക്ക് പഞ്ചായത്തിലെ കുഞ്ഞിമംഗലം, കുന്നരു, രാമന്തളി. കല്യാശേരിയിലെ മാടായി, പുതിയങ്ങാടി, പിലാത്തറ. |
| Posted By: news desk On: 8/28/2010 5:28:16 PM |
|
|
| അശോകന്‍ഡോക്ടറേ ഗ്രാമം ആദരിക്കുന്നു |
| കുഞ്ഞിമംഗലം: മൂന്ന് പതിറ്റാണ്ട് പിന്നിട്ട ഗ്രാമത്തിന്‍റെ ജനകീയഡോക്ടറായ അശോകന്‍ഡോക്ടറേ കുഞ്ഞിമംഗലം ഗ്രാമം ആദരിക്കുന്നു. ആധുനികസൌകര്യങ്ങളും കെട്ടുകാഴ്ച്ചകളുമായി രോഗികളെ പിഴിയുന്ന ആധുനികകാലത്ത് മറ്റ്ഡോക്ടര്‍മാരില്‍ നിന്നും വ്യത്യസ്തമായി അത്യാധുനിക ഉപകരണങ്ങളൊന്നുമില്ലാതെ സ്വന്തം വൈഭവവും അനുഭവവും കൈമുതലാക്കി നടത്തുന്ന രോഗനിര്‍ണ്ണയവും സ്നേഹപൂര്‍ണ്ണമായ ചികിത്സാനുഭവവും അശോകന്‍ഡോക്ടറെ ജനകീയനാക്കി.കൊല്ലംജില്ലയിലെ പറവൂരില്‍ നെടുങ്ങോലംഗ്രാമത്തിലെ പൂഴിക്കരദേശക്കാരനായ ഡോ.ജി.അശോകന്‍ 1977ലാണ് കുഞ്ഞിമംഗലത്തെത്തുന്നത്.ആഗസ്ത് 29ഞായറാഴ്ച കണ്ടംകുളങ്ങര നടരാജകലാമന്ദിറില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍വെച്ച് ഗ്രാമത്തിന്‍റെഡോക്ടറായ ഡോ.ജി.അശോകന് ശ്രീ.എം.കുമാരന്‍വൈദ്യര്‍ ഉപഹാരംനല്‍കി ആദരിക്കും.ചടങ്ങില്‍ ജനപ്രതിനിധികള്‍ രാഷ്ട്രീയകക്ഷിനേതാക്കള്‍ തുടങ്ങിയവര്‍പങ്കെടുക്കും. |
| Posted By: newsdesk On: 8/28/2010 3:36:43 PM |
|
|
| ഇരുനില കെട്ടിടത്തിന്റെ പ്ലാറ്റ്‌ഫോം തകര്‍ന്നു |
| പയ്യന്നൂര്‍: പയ്യന്നൂര്‍ ടൗണില്‍ രണ്ടുനില കെട്ടിടത്തിന്റെ ഒന്നാം നിലയുടെ പ്ലാറ്റ്‌ഫോം ഇളകിവീണു. പ്ലാറ്റ്‌ഫോമിനൊപ്പം വീണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ അകപ്പെട്ടുപോയ ടൈലറിങ് തൊഴിലാളികളായ സ്ത്രീകള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. അഗ്‌നിശമന സേനയെത്തിയാണ് ഇവരെ രക്ഷിച്ചത്. പയ്യന്നൂര്‍ ടൗണിന്റെ മധ്യത്തിലാണ് പരിഭ്രാന്തി പരത്തി കെട്ടിടഭാഗം തകര്‍ന്നുവീണത്. പയ്യന്നൂര്‍ സഹകരണ സ്‌റ്റോറിനു മുന്‍വശത്തെ സി.ഐ.ടി.യു ഓഫിസ് റോഡിലെ പഴയ ഇരുനില കെട്ടിടത്തിന്റെ ഗ്രൗണ്ട്‌ഫേ്‌ളാറിന്റെ മച്ചാണ് ഇന്നലെ വൈകീട്ട് മൂന്നു മണിയോടെ തകര്‍ന്നുവീണത്. |
| Posted By: newsdesk On: 8/28/2010 10:21:04 AM |
|
|
| <News Archive(upto April 2004)> | |
www.payyanur.com |